പുഴകള്‍ അങ്ങനെയാണ്;
ആഴത്തില്‍ കുത്തിയൊലിക്കുമ്പൊഴും
പുറമേ സൗമ്യത വിരിക്കും..!!!!
കണ്ണീര്‍ക്കയങ്ങള്‍ ഉള്ളില്‍
ഒളിപ്പിച്ചു ,
ചിരിച്ചെന്നു വരുത്തും.......!!!
കരയില്‍ കരഞ്ഞു തളര്‍ന്നു
നീയിരിക്കുമ്പോള്
കുഞ്ഞോളങ്ങളില്‍
കുളിരുമായെത്തി; കാലിലൊന്നു തൊട്ടു;
സാരമില്ലെന്നോതി മെല്ലെ കടന്നു പോകും…….!!!!!!!